Type Here to Get Search Results !

Bottom Ad

ഇനിയും ഞങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടരുത്: അടച്ചിട്ട കടകള്‍ക്ക് മുന്നില്‍ നില്‍പുസമരവുമായി വ്യാപാരികള്‍


കാസര്‍കോട് (www.evisionnews.co): ദിവസക്രമവും സമയക്രമവും പാലിച്ചുകൊണ്ട് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ നില്‍പ് സമരം നടത്തി. യൂണിറ്റ് പരിധിയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രധാന കവലകളിലും വീടുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ 11 മണി മുതല്‍ 12 മണി വരെയാണ് പ്ലക്കാര്‍ഡ് പിടിച്ച് നില്‍പ് സമരം നടത്തിയത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി വ്യാപാര മേഖല കടുത്ത വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ്-19 ന്റെ രണ്ടാം വരവോടെ മെയ് നാലു മുതല്‍ ആരംഭിച്ച ലോക്ക്ഡൗണ്‍ ഓരോ ആഴ്ചയും നീട്ടികൊണ്ട് അനിശ്ചിതമായി നീണ്ടുപോകുകയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി കടകള്‍ ഒന്ന് തുറന്ന് നോക്കാന്‍ പോലും കഴിയാത്ത വ്യാപാരികള്‍ നിരവധിയാണ്. നിരവധി തവണ നിവേദനങ്ങളായും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടും വ്യാപാരികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു തരത്തിലുള്ള പരിഗണനയും ലഭിച്ചില്ലെന്നും അശാസ്ത്രിയമായ നിബന്ധനകളാണ് അധികാരികള്‍ വ്യാപാര മേഖലയില്‍ അടിച്ചേല്‍പിക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad