കേരളം (www.evisionnews.co): മുണ്ടക്കയത്ത് അമ്മ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കൂട്ടിക്കല്‍ സ്വദേശി ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. മകള്‍ പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലു മണിക്കാണ് സംഭവം. പിന്നാലെ ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലിസ് പറയുന്നത്.
മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു
4/
5
Oleh
evisionnews