Type Here to Get Search Results !

Bottom Ad

ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍


കാസര്‍കോട്: ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ ചെളിയങ്കോട് കെകെ പുറത്തെ മുനവ്വര്‍ കാസിം (28) ആണ് അറസ്റ്റിലായത്. കാസര്‍കോട് ഡിവൈഎസ്പി പിപി സദാനന്ദന്‍, സിഐ കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മാര്‍ച്ച് ഒന്നിന് തായലങ്ങാടിയിലെ സഹോദരന്റെ ഇളനീര്‍ കടയില്‍ താജുദ്ദീനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പുളിക്കൂറിലെ ആസിഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു പ്രതി കൂടി പിടിയാകാനുണ്ട്. അറസ്റ്റിലായ മുന്ന കൊലയുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണെന്നും വിദ്യാനഗര്‍, കുമ്പള സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad