Type Here to Get Search Results !

Bottom Ad

ചീമേനി പുലിയന്നൂരിലെ ജാനകി വധക്കേസില്‍ അന്തിമവാദം ജൂലൈ രണ്ടിന്


കാസര്‍കോട് (www.evisionnews.co): റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പിവി ജാനകി (65)യെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുതുതായി ചുമതലയേറ്റ ജഡ്ജി പരിശോധിച്ചു. ഇന്നലെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സന്റ് കേസ് ഫയലുകള്‍ പരിശോധിച്ചത്. തുടര്‍ന്ന് കേസിന്റെ അന്തിമവാദം ജൂലായ് രണ്ടിലേക്ക് മാറ്റി. ജാനകി വധക്കേസിന്റെ വിചാരണ മാസങ്ങള്‍ക്കുമുമ്പെ പൂര്‍ത്തിയായിരുന്നു. 

പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും തമ്മിലുള്ള അന്തിമവാദം നടക്കാനിരിക്കെ കോവിഡ് സാഹചര്യവും ലോക്ഡൗണും കാരണം കോടതി നടപടികള്‍ മുടങ്ങുകയായിരുന്നു. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്നതിനുള്ള തീയതി സംബന്ധിച്ച് തീരുമാനമുണ്ടാകും. രണ്ട് ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയതും ഒരു ജഡ്ജി വിരമിച്ചതും കോവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ വിചാരണവേളയില്‍ പലപ്പോഴും പ്രതികളെയും സാക്ഷികളെയും ഹാജരാക്കാന്‍ കഴിയാതിരുന്നതും നടപടി നീണ്ടുപോകാന്‍ കാരണമായി. പി.ജെ. വിന്‍സന്റ് ഒരാഴ്ച മുമ്പാണ് ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേറ്റത്. 

2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂരിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തത്. ജാനകിയുടെ നിലവിളി കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെയും സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പുതിയവീട്ടില്‍ വിശാഖ്, ചെറുവാങ്ങക്കോട്ടെ റനീഷ്, മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad