Type Here to Get Search Results !

Bottom Ad

ലോറി നിര്‍ത്തി ഭക്ഷണം കഴിക്കാനിറങ്ങിയ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു


കാസര്‍കോട് (www.evisionnews.co): ലോറി നിര്‍ത്തിയ ശേഷം ഭക്ഷണം കഴിക്കാനിറങ്ങിയ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ അഴീക്കോട്ടെ ഷിബിലി (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ ബദിയടുക്ക പൊയ്യക്കണ്ടത്താണ് സംഭവം. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി റോഡരികില്‍ നിര്‍ത്തിയ ശേഷം അല്‍പം ദൂരെ നടക്കുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കൂടെയുണ്ടായിരുന്നയാള്‍ നാട്ടുകാരുടെ സഹായത്തോടെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കണ്ണൂരില്‍ നിന്നും ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Post a Comment

0 Comments

Top Post Ad

Below Post Ad