Type Here to Get Search Results !

Bottom Ad

പ്രകൃതിക്ഷോഭത്തിലും കോവിഡിലും പട്ടിണിയിലായ ജനവിഭാഗങ്ങള്‍ക്ക് സഹായം നല്‍കണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.eisionnews.co): കോവിഡ്, ലോക്ഡൗണ്‍, പ്രകൃതിക്ഷോഭം കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും പട്ടിണിയിലായവര്‍ക്കും രോഗികള്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മതിയായ സഹായം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ കോവിഡ് ചികിത്സയിലായ രോഗികളുടെയും കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെയും പ്രകൃതിക്ഷോഭം കാരണം സര്‍വ്വതും നഷ്ടപ്പെട്ട തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളും നരകയാതന അനുഭവിക്കുകയാണ്. ജോലി ചെയ്യാന്‍ കഴിയാത്ത പാവപ്പെട്ട മത്സ്യതൊഴിലാളികളും ചുമട്ട് തൊഴിലാളികളും ഓട്ടോ- ടാക്‌സി തൊഴിലാളികളും മത്സ്യ വിതരണ- കര്‍ഷക- പീടിക- കൂലിത്തൊഴിലാളികളും കുടുംബങ്ങളും കടുത്ത ദാരിദ്രം കാരണം പട്ടിണിയിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ലോക്ഡൗണും പട്ടിണിയിലാക്കിയത് അസംഘടിതരായ തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയുമാണ്.

പ്രകൃതിക്ഷോഭം മൂലം ജില്ലയിലെ തീരപ്രദേശങ്ങളില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അന്തിയുറങ്ങുന്ന നൂറുകണക്കില്‍ കുടിലുകള്‍ കടലെടുത്തിരിക്കുകയാണ്. ജില്ലയിലെ തൊഴില്‍രഹിതരുടെയും പ്രകൃതിക്ഷോഭം കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ചവരുടെയും കോവിഡ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും പട്ടിണിയിലായവരുടെയും യഥാര്‍ഥ കണക്കുകള്‍ ശേഖരിച്ച് അവര്‍ക്കെല്ലാം മതിയായ നഷ്ടപരിഹാരവും. ആവശ്യമായ സംരക്ഷണവും സൗജന്യ റേഷനടക്കുള്ള എല്ലാവിധ സഹായങ്ങളും അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad