മഞ്ചേശ്വരം (www.evisionnews.co): കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മൂസോടിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത വാടക വീടുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ നിയുക്ത എം.എല്‍.എ എ.കെ.എം അഷ്റഫ് നിര്‍ദേശം നല്‍കി. അഞ്ചു കുടുംബങ്ങളുടെയും വാടക എകെഎം ഏറ്റെടുത്തു. കോയിപ്പാടി, പെര്‍വാഡ് പ്രദേശങ്ങളില്‍ കടലാക്രമണ ബാധിത പ്രദേശവാസികളെ അടിയന്തിരമായി കുമ്പളയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിക്കാന്‍ കെഎം അഷ്റഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ ജനങ്ങള്‍ക്കുള്ള സമാശ്വാസ നടപടികള്‍ക്കായി വിശദമായ നിവേദനം ഇന്ന് തന്നെ കേരള സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കടല്‍ക്ഷോഭം: കോവിഡ് ബാധിച്ച് കിടക്കുമ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ദ്രുത ഗതിയില്‍ ഇടപെട്ട് എകെഎം അഷ്റഫ്
4/
5
Oleh
evisionnews