Type Here to Get Search Results !

Bottom Ad

ആശുപത്രികളില്‍ പ്രവേശിക്കുന്നതിന് കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല


ദേശീയം (www.evisionnews.co): കോവിഡ് ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ആരോഗ്യ സേവനങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പോസിറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

കോവിഡ് ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തിയെ കൊവിഡ് കെയര്‍ സെന്ററുകളിലും, ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററുകളിലും പ്രവേശിപ്പിക്കാവുന്നതാണ്. ഇവിടെ പ്രവേശിക്കുന്നതിന് പോസിറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഒരു തരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ഓക്സിജനും മരുന്നുകളും ഉറപ്പുവരുത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേര്‍ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആശുപത്രികളില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad