Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം: ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍




കാസര്‍കോട് (www.evisionnews.co): കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് കര്‍ണാടക സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായി കാസര്‍കോട് ജില്ലയിലേതടക്കം കോവിഡ് പ്രതിരോധം. ഓക്‌സിജന്‍ സ്‌റ്റോക്ക് തീര്‍ന്നതോടെ കാസര്‍കോട് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. കാസര്‍കോട് കിംസ് ആശുപത്രിയില്‍ നിന്നും എട്ടു രോഗികളോട് ഡിസ്ചാര്‍ജ് ചെയ്യാന്‍ അവശ്യപ്പെട്ടു. 

രണ്ടുപേരെ അടിയന്തിരമായി മറ്റു ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചെങ്കള ഇകെ നായര്‍ ആശുപത്രിയിലും ഇതുതന്നെയാണ് അവസ്ഥ. കര്‍ണാടക വിലക്കിയ കണ്ണൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ഓക്‌സിജന്‍ എത്തിക്കാന്‍ ബദല്‍ വഴി തേടിയില്ലെങ്കില്‍ വലിയ ദുരന്തമാവും ഉണ്ടാവുക. മംഗളൂരുവില്‍ നിന്ന് ദിനംപ്രതി 300ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇറക്കിയിരുന്ന ജില്ലയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ് ഇല്ലാത്ത ജില്ലകളിലൊന്നാണ് കാസര്‍കോട്. പ്ലാന്റ് നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ടെണ്ടര്‍ നടപടികളിലെത്തിയിട്ടയേുള്ളൂ. 

ഐ.സി.യു ബെഡുകള്‍ -74, ഐ.സി.യു വെന്റിലേറ്ററുകള്‍ -59, വന്റെിലേറ്ററുകള്‍ -59, ഓക്‌സിജന്‍ ബെഡുകള്‍ -85 എന്നിങ്ങനെയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം. ഇത്രയും പരിമിതമായ സൗകര്യങ്ങളുള്ള ജില്ല സംസ്ഥാനത്ത് അപൂവം. ഈ ബെഡുകള്‍ ഒന്നും നിറഞ്ഞില്ലെങ്കിലും ഓക്‌സിജന്‍ വിഷയത്തില്‍ ആശങ്കയിലാണ്.  ഇതിനിടെയാണ് മംഗളൂരുവിലെ മലബാര്‍ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍ ഇറക്കുന്നത് കര്‍ണാടക വിലക്കിയത്. 

നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് കലക്ടര്‍ എന്നിവര്‍ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണറുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച ഓക്‌സിജന്‍ എടുക്കാന്‍ എത്തിയവര്‍ക്ക് ഏതാനും സിലിണ്ടറുകള്‍ നല്‍കി മടക്കിയയക്കുകയാണുണ്ടായത്. 




Post a Comment

0 Comments

Top Post Ad

Below Post Ad