Type Here to Get Search Results !

Bottom Ad

വര്‍ഗവഞ്ചകര്‍ക്ക് കാലം കാത്തുവെച്ച മറുപടി: മൊയ്തീന്‍ കുഞ്ഞി കളനാട്


കാസര്‍കോട് (www.evisionnews.co): വിശ്വാസമര്‍പ്പിച്ച പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വഞ്ചിച്ചു ആദര്‍ശത്തെ ബലികഴിച്ചു അക്കരെ നിന്നും നീട്ടുന്ന അപ്പക്കഷ്ണം കൊതിച്ചവര്‍ക്ക് കാലം കാത്തുവെച്ച മറുപടിയാണ് പുതിയ മന്തിസഭയിലേക്കുള്ള ഐഎന്‍എലിന്റെ പ്രവേശനമെന്നു നാഷണല്‍ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് പറഞ്ഞു.

അക്കരെ നിന്നും നീട്ടിയ അപ്പക്കഷ്ണം മോഹിച്ചുപോയവര്‍ക്ക് കിട്ടാക്കനിയായി ഇരിക്കുമ്പോഴാണ് കാല്‍നൂറ്റാണ്ടു കാലം ഇടതുമുന്നണിയുടെ തളര്‍ച്ചയിലും വളര്‍ച്ചയിലും പാറപോലെ ഉറച്ചുനിന്നതിനുള്ള പ്രതിഫലം ലഭിക്കുന്നത്. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. പുതിയ മന്ത്രിസഭയില്‍ അംഗമാവാന്‍ പോകുന്ന ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സൗത്ത് നിയുക്ത എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവിലിന് അഭിവാദ്യമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad