Type Here to Get Search Results !

Bottom Ad

'ഉമ്മാന്റെ പൊന്നിന്റെ തൂക്കം കൊറഞ്ഞോണ്ടോ, വിലപിടിപ്പുള്ള വസ്ത്രം ഇല്ലാത്തോണ്ടൊ, അറീല്ല വണ്ടി ഇപ്പളും നല്ല കണ്ടീഷനയിട്ട് ഓടുന്നുണ്ട്': ബാപ്പാക്ക് വിവാഹ വാര്‍ഷിക സമ്മാനമായി മകളുടെ ഹൃദയം തൊടുന്ന കുറിപ്പ്


കാസര്‍കോട് (www.evisionnews.co): വിവാഹ വാര്‍ഷിക സമ്മാനമായി പിതാവിന് മകള്‍ എഴുതിയ ഹൃദയം തൊടുന്ന കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറവലാവുന്നു. യൂത്ത് ലീഗ് നേതാവ് സികെ സുബൈര്‍- സീനത്ത് ദമ്പതികളുടെ മകള്‍ നാദിറയുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എന്റെ ബാപ്പന്റെം ഉമ്മാന്റെം കല്യാണം കഴിഞ്ഞിട്ട് 23 വര്‍ഷം തികയുന്നു. രണ്ടാളും പഠിച്ച അതേ സ്‌കൂളില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ഇത് ഓലെ കല്യാണ ഫോട്ടൊ ആണ്. ഒരുപാട് പൊന്നോ, വല്യ പൈസേന്റെ വസ്ത്രമൊ മൈലാഞ്ചിയണിഞ്ഞ കൈകളോ ഇല്ലാതെയാണ് ബാപ്പാന്റെ കൈപിടിച്ച് സികെ കുടുബത്തിലേക്ക് ഉമ്മ വന്നത്. അമ്മായിമാര് പറഞ്ഞ് കേട്ടിട്ടുണ്ട്, കല്യാണം ഉറപ്പിച്ച സമയത്ത് എല്ലാരും പറയും സീനത്തിന്റെ കല്യാണം അയ്ശ്യത്തിന്റെ കല്യാണം ആയിരിക്കും, അമ്മദാജീന്റെ പിരിഷപ്പെട്ട ഏക മൊളെല്ലേന്ന്. പിന്നെ അഞ്ചു ആങ്ങളമാരെ ഒറ്റപെങ്ങള്‍ അല്ലെ എന്നൊക്കെ.

പക്ഷേ, വല്യ ആഡംബരങ്ങളൊന്നും ഇല്ലാതെയാണ് ആ വിവാഹം നടന്നത്. ഉമ്മാന്റെ പൊന്നിന്റെ തൂക്കം കൊറഞ്ഞോണ്ടോ, വിലപിടിപ്പുള്ള വസ്ത്രം ഇല്ലാത്തോണ്ടൊ അറീല്ല വണ്ടി ഇപ്പളും നല്ല കണ്ടീഷനയിട്ട് ഓടുന്നുണ്ട്. കല്യാണം രണ്ടാളുകളുടെ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ കൂടിയാണെന്ന് പറയാറില്ലേ, അത് ശരിയാണെന്ന് എനിക്ക് തോന്നുന്നത് എന്റെ ബാപ്പാനേം ഉമ്മാനേം കാണുമ്പോഴാണ്.

പലപ്പോഴും പെണ്‍മക്കളെ കെട്ടിക്കാന്‍ പൈസ ഇല്ലാതെ കഷ്ട്ടപെടുന്ന ഉപ്പാനെ കാണുമ്പോള്‍ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. 'എന്തിനാ ഓന്‍ ഇല്ലാത്ത പൈസ കൊടുത്ത് പൊന്നെല്ലാം വാങ്ങുന്നെ, കല്യാണം ഓനെക്കൊണ്ട് ആകുന്നപൊലെ കയിച്ചാ പോരെ'.. ഓന്റെ മോളെ കല്യാണത്തിന് മാത്രമല്ല എന്റെ മോളെ കല്യാണത്തിനും എന്തിനാ പൊന്നില് മൂടുന്നെന്ന് എന്തുകൊണ്ട് ആരും വിചാരിക്കാറില്ല?

ഞാന്‍ എന്റെ മക്കള്‍ക്ക് കൊടുക്കുന്നത് ഒരു നല്ലൊരു ജീവിതം അയിരിക്കണമെന്നും പൊന്നും മിന്നും ജീവിതത്തിലെ സന്തോഷത്തിന്റെ മാനദണ്ഡം അല്ല എന്നും വിശ്വസിക്കുന്ന ഉപ്പാപ്പയും മിതമായ വസ്ത്രമണിഞ്ഞ് സ്വര്‍ണം ഒന്നുമില്ലാതെ വേണം എന്റെ കൂടെ പോരുന്നത് എന്ന് ആഗ്രഹിച്ച ബാപ്പയും കൂടെ ആയപ്പോള്‍ ഉമ്മാന്റെ ആകെമൊത്തം കല്യാണ അലങ്കാരം വളരെ ലളിതമായി.


ജീവിതത്തിന്റെ എറ്റവും നല്ല ദിവസമാണ് വിവാഹ ദിവസം. പൊന്നു കൊണ്ട് തുലാഭാരം നടത്തിയല്ല ആ ദിവസം സന്തോഷിക്കേണ്ടത്. രണ്ടു വ്യക്തികളും അവരുടെ കുടുംബങ്ങളും മനസുകൊണ്ട്, സ്‌നേഹം കൊണ്ട് ഒരൊറ്റ കുടുംബമായി മാറിക്കൊണ്ടാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹ ദിവസം നിലപാടിന്റെ പ്രതിഫലനം ആക്കാന്‍ എല്ലാവര്‍കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനിയും ഒരുപാട് കാലം സങ്കടങ്ങളും സന്തോഷവും പങ്കുവച്ച് ജീവിക്കാന്‍ എന്റെ ബാപ്പാക്കും ഉമ്മാക്കും നാഥന്‍ തുണയേകട്ടെ..

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
CLICK HERE.........




Post a Comment

0 Comments

Top Post Ad

Below Post Ad