Type Here to Get Search Results !

Bottom Ad

പാനൂരിലെ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി തൂങ്ങിമരിച്ച നിലയില്‍


കണ്ണൂര്‍ (www.evisionnews.co): പാനൂരിലെ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെക്യാട് ഒളിവില്‍ താമസിച്ച സ്ഥലത്ത് ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്തെ കശുമാവില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മന്‍സൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് രതീഷെന്നാണ് പോലീസ് പറയുന്നത്. രതീഷിനെ അന്വേഷിച്ച് പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടത്. കേസിലെ പ്രതികളിലൊരാളായ ഷിനോസിനെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് പ്രതികളെ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad