കാസര്‍കോട് (www.evisionnews.co): കൂത്തുപറമ്പ് ഞെക്ലിളിയിലെ മുസ്ലിം യൂത്ത് പ്രവര്‍ത്തകന്‍ മന്‍സൂറിനെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത്, മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി സംയുക്തമായി ചട്ടഞ്ചാലില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈനാര്‍ തെക്കില്‍, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, ഉദുമ മണ്ഡലം സെക്രട്ടറിമാരായ മൊയ്തു തൈര, ബികെ മുഹമ്മദ്ഷാ, ചെമനാട് ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം, എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് അര്‍ഷാദ് എയ്യള, ഇര്‍ഷാദ് കോളിയടുക്കം, ബഷീര്‍ കൈന്താര്‍, സിദ്ധീഖ് മങ്ങാടന്‍, ഖാദര്‍ കണ്ണമ്പള്ളി, മുഹമ്മദ് ബാരിക്കാട്, കരീം ബേവിഞ്ച, അര്‍ഷാദ് പട്ടുവത്തില്‍, ഖലന്തര്‍, ശിഹാബ് കളേഴ്‌സ്, ഹൈദര്‍ കുന്നാറ നേതൃത്വം നല്‍കി.
കൂത്തുപറമ്പിലെ മന്‍സൂര്‍ കൊലപാതകം: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
4/
5
Oleh
evisionnews