Type Here to Get Search Results !

Bottom Ad

മെമു സര്‍വീസ്: കാസര്‍കോടിനോടുള്ള അവഗണന അവസാനിപ്പിക്കണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പകരം മാര്‍ച്ച് 16 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന ഷൊര്‍ണൂര്‍- കണ്ണൂര്‍ മെമു ട്രെയിന്‍ സര്‍വീസ് കാസര്‍കോട് വരെയോ മംഗളൂരു വരെയോ നീട്ടണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. നിലവില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്‌തെങ്കില്‍ മാത്രമേ സെക്കന്‍ഡ് ക്ലാസില്‍ യാത്ര അനുവദിക്കുന്നുള്ളൂ. കണ്ണൂര്‍- മംഗലാപുരം, ചെറുവത്തൂര്‍ - മംഗലാപുരം പാസഞ്ചര്‍ സര്‍വ്വീസുകള്‍ ഇപ്പോഴില്ല. ദീര്‍ഘദൂര ട്രെയിനുകളിലടക്കം യാത്ര ചെയ്യാനാകാതെ തൊഴിലാളികളും വിദ്യാര്‍ത്ഥികളും ജീവനക്കാരും ദുരിതമനുഭവിക്കുകയാണ്.

നിര്‍ദ്ദിഷ്ട ഷൊര്‍ണൂര്‍ -കണ്ണൂര്‍ സര്‍വീസ് മംഗളൂരു വരെ നീട്ടുകയോ പുതുതായി മംഗളൂരു നിന്നും കണ്ണൂര്‍ വരെയോ കോഴിക്കോട് വരെയോ സര്‍വീസ് ആരംഭിക്കണമെന്നും. കാസര്‍കോട് ജില്ലയോടുള്ള റെയില്‍വേ അവഗണന തുടര്‍ന്നാല്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും അബ്ദുള്‍ റഹ്്മാന്‍ പറഞ്ഞു







Post a Comment

0 Comments

Top Post Ad

Below Post Ad