കേരളം (www.evisionnews.co): സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജിവച്ചത്. പൊന്നാനിയില്‍ ടി.എം സിദ്ദീഖ് സ്ഥാനാര്‍ഥിയാകണമെന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെയും ആവശ്യം. പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത്. വൈകിട്ട് നിയോജകമണ്ഡലയോഗം ചേരും. മുതിര്‍ന്ന നേതാക്കാളായ പാലോളി മുഹമ്മദ് കുട്ടിയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരസ്യപ്രതിഷേധത്തിലേക്കെത്തിയതിനെ തുടര്‍ന്ന് ഇന്നലെ പൊന്നാനി നഗരത്തില്‍ പ്രകടനം നടന്നിരുന്നു. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗമായ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടന്നത്. 'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന ബാനറോടെയായിരുന്നു പ്രകടനം.
സ്ഥാനാര്‍ഥി തര്‍ക്കം; പൊന്നാനി സിപിഎമ്മില്‍ കൂട്ടരാജി
4/
5
Oleh
evisionnews