Type Here to Get Search Results !

Bottom Ad

ഒപ്പില്ല; ഉദുമയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി: ജില്ലയില്‍ ആകെ 41 സ്ഥാനാര്‍ഥികള്‍


കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മുദ്രപത്രത്തില്‍ ഫോം 26 ഹാജരാക്കാത്തതിനാലും നോട്ടറി അറ്റസ്റ്റ് ചെയ്യാത്തതിനാലും സ്ഥാനാര്‍ഥി ഒപ്പിടാത്തതിനാലും മുഹമ്മദ് എം എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. അഞ്ചുമണ്ഡലങ്ങളിലെയും വിവിധ പാര്‍ട്ടി ഓദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചതിനാല്‍ ഡമ്മി പത്രികകളും തള്ളിയിട്ടുണ്ട്.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ ഒമ്പത് എന്നിങ്ങനെയാണ് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രികകള്‍ സ്വീകരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 22.




Post a Comment

0 Comments

Top Post Ad

Below Post Ad