Saturday, 27 February 2021

'കടലിനും കടലിന്റെ മക്കള്‍ക്കും വേണ്ടി': യുഡിഎഫ് വടക്കന്‍ മേഖലാ ജാഥ മാര്‍ച്ച് ഒന്നിന്


കാസര്‍കോട് (www.evisionnews.co): 'കടലിനും കടലിന്റെ മക്കള്‍ക്കും വേണ്ടി' യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ടിഎന്‍ പ്രതാപന്‍ എംപി നയിക്കുന്ന വടക്കന്‍ മേഖല ജാഥ മാര്‍ച്ച് ഒന്നിന് വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.ഉദ്്ഘാടന പരിപാടി വന്‍ വിജയമാക്കി തീര്‍ക്കാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. മാര്‍ച്ച് 4,5 തിയതിയോട് കൂടി നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. മാര്‍ച്ച് 10ന് മുന്‍പായി പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും മാര്‍ച്ച് 13ന് മുമ്പായി യുഡിഎഫ് ബൂത്ത് കമ്മിറ്റികള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.

യോഗം കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ സിടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഹക്കീം കുന്നില്‍, ടിഇ അബ്ദുള്ള, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജെറ്റോ ജോസഫ്, ഹരീഷ് ബി നമ്പ്യാര്‍, ഹാന്റക്സ്, ബി. കമ്മാരന്‍, കെ. നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പിഎ അഷറഫ് അലി, പികെ ഫൈസല്‍, അഡ്വ. കെകെ രാജേന്ദ്രന്‍, മൊയ്തീന്‍ കുട്ടി ഹാജി, ബി. മുഹമ്മദ് കുഞ്ഞി, എഎം കടവത്ത്, വി.ആര്‍ വിദ്യാസാഗര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എംപി ജാഫര്‍, കെ. ശ്രീധരന്‍ മാസ്റ്റര്‍ സംസാരിച്ചു.

Related Posts

'കടലിനും കടലിന്റെ മക്കള്‍ക്കും വേണ്ടി': യുഡിഎഫ് വടക്കന്‍ മേഖലാ ജാഥ മാര്‍ച്ച് ഒന്നിന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.