Type Here to Get Search Results !

Bottom Ad

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരോധനിച്ചെന്ന കുപ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം


കാസര്‍കോട് (www.evisionnews.co): കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരോധനിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് കാസര്‍കോട് യുസ്ഡ് വെഹിക്കില്‍ ഡീലേര്‍സ് ജില്ലാ പ്രസിഡന്റ് നൗഫല്‍ തായല്‍. കേന്ദ്ര ബജറ്റില്‍ വാഹനങ്ങളുടെ ആയുസിനെ കുറിച്ച സത്യസന്ധമായ പരാമര്‍ശത്തെ മറയാക്കി വലിയ രീതിയില്‍ കുപ്രചാരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. 

കേന്ദ്ര മന്ത്രി നിര്‍മ്മലാ സിതാരാമന്‍ അവതരിപ്പിച്ച 2021-22 പൊതു ബജറ്റില്‍ വാഹങ്ങളുടെ ഉപയോഗത്തെ കുറിച്ച് വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2020 സാമ്പത്തിക ഉത്തേജക പാക്കേജില്‍ സൂചിപ്പിച്ച വിഷയങ്ങളുടെ പുനരവതരണം മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 15 വര്‍ഷം പഴക്കമുള്ള കൊമേഴ്ഷ്യല്‍ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫിറ്റ്‌നെസ് കേന്ദ്രത്തില്‍ നിന്ന് നടപടികള്‍ക്ക് ശേഷം ഉപയോഗിക്കാവുന്നതാണെന്നാണ് ബജറ്റിലുള്ളത്. അല്ലാത്തവ ഉടമസ്ഥന് പൊളിച്ചു കളയുന്നതിന് ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇത് 2022 മുതല്‍ പ്രബല്ല്യത്തില്‍ വരുത്തനാണ് ഉദേശിക്കുന്നതെന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നു. 

എന്നാല്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്തുന്നതിന് കമ്പനിയുടെ പ്രൊമോട്ടര്‍മാരും പരസ്യക്കാരും മേല്‍പറഞ്ഞ വിഷയങ്ങളെ പുകമറയാക്കെ കാലപഴക്കം ചെന്ന വാഹനങ്ങള്‍ നിരോധിക്കുമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഇതിന് മാധ്യമങ്ങള്‍ കൂട്ടുപിടിക്കരുതെന്നും ഈ പ്രാചരണം സാധാരണ പഴയ വാഹന കച്ചവടക്കാര്‍ക്ക് വലിയ ഭീഷണിയാണെന്നും യുസ്ഡ് വെഹിക്കില്‍ ഡീലേര്‍സ് ജില്ലാ യോഗം അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad