കാസര്‍കോട് (www.evisionnews.co): 'തലവനില്ലാതെ സര്‍ക്കാര്‍ കോളജ്, തലതിരിഞ്ഞ വിദ്യാഭ്യാസ വകുപ്പ്' എന്ന പ്രമേയത്തില്‍ ജില്ലയിലെ കോളജുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഉദുമ ഗവ കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ വലയം തീര്‍ത്തു. സംസ്ഥാനത്തുടനീളം പ്രൊഫസറോ ഡോക്ടറോ തലപ്പത്തില്ലാത്ത 42 കോളജുകള്‍ക്ക് മുന്നിലാണ് എംഎസ്എഫ് പ്രതിഷേധം തീര്‍ക്കുന്നത്.
ഉദുമ ഗവ കോളജില്‍ പരിപാടി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിന് രണ്ടു മന്ത്രിമാരുണ്ടായിട്ടും ഇടതുഭരണം കാലാവധി തികയ്ക്കാനിരിക്കുമ്പോഴും പ്രധാന അധ്യാപകരില്ലാത്ത 42 സര്‍ക്കാര്‍ കോളജുകള്‍ അനാഥമായി. കോവിഡ് കാലത്ത് വിദ്യര്‍ത്ഥികളോടൊപ്പം നില്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാവാതെ പിആര്‍ ഏജന്‍സികളുടെ പിന്തുണയോടെ സര്‍ക്കാര്‍ മേനിപറച്ചില്‍ പറയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്- അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് ബോവിക്കാനം, ത്വാഹാ തങ്ങള്‍, നവാസ് ചെമ്പിരിക്ക, മുഹമ്മദ് മാസ്തിഗുഡെ, ഫാത്തിമത്ത് ഷഹന, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, റിസ്വാന്‍, മുഹമ്മദ് ഫൈജാസ് സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ജൗഹര്‍, അന്‍സീഫ, ശഹമ, റസ്മീന, തഫ്‌സീറ, ലമ്യ, മാജിദ, മിസിരിയ, റൈഹാന, മെഹനാസ്, ആലിയ, ഷഹീന്‍ കുണിയ സംബന്ധിച്ചു. നാളെ കാസര്‍കോട് ഗവ കോളജിലും മഞ്ചേശ്വരം ഗവ കോളജിലും പ്രതിഷേധ വലയം തീര്‍ക്കും.
തലപ്പത്ത് നാഥനില്ലാതെ സര്‍ക്കാര്‍ കലാലയങ്ങള്‍ നോക്കുകുത്തിയാവുന്നു: ആബിദ് ആറങ്ങാടി
4/
5
Oleh
evisionnews