Type Here to Get Search Results !

Bottom Ad

പട്ടിയെ ഭയന്ന് തെങ്ങിന്‍ മുകളില്‍ ഓടിക്കയറിയ പൂച്ച നാലുദിവസം കുടുങ്ങി: ഫയര്‍ഫോഴ്സ് രക്ഷകരായി


കാസര്‍കോട് (www.evisionnews.co): പട്ടിയെ ഭയന്ന്് ഓടിക്കയറിയ പൂച്ച നാലുദിവസം തെങ്ങിന്‍ മുകളില്‍ കുടുങ്ങിഒടുവില്‍ ഫയര്‍ഫോഴ്‌സ് രക്ഷകരായി. അയല്‍വീട്ടിലെ വളര്‍ത്തുപട്ടി ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ പടിഞ്ഞാറ്റംകൊഴുവലിലെ പി. കുട്ടന്‍ നായരുടെ വീട്ടുമുറ്റത്തെ തെങ്ങില്‍ പൂച്ച ഓടിക്കയറുകയായിരുന്നു. പിന്നീട് ഇറങ്ങാനാവാതെ കരച്ചില്‍ തുടങ്ങിയ പൂച്ചയെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമംനടത്തിയെങ്കിലും അക്രമ സ്വഭാവം കാണിച്ചതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കാഞ്ഞങ്ങാട് അഗ്‌നി രക്ഷാസേനയെ നാട്ടുകാര്‍ അറിയിച്ചെങ്കിലും ഉപകരണമില്ലെന്നായിരുന്നു മറുപടി. നാലുദിവസം ആഹാരം കഴിക്കാതെ വിശന്നുവലഞ്ഞ പൂച്ചയുടെ കരച്ചില്‍ അസഹ്യമായപ്പോള്‍ പടിഞ്ഞാറ്റംകൊഴുവലിലെ പി. മണികണ്ഠന്‍ നായര്‍ വീണ്ടും കാഞ്ഞങ്ങാട് അഗ്‌നിശമന സേനയുമായി ബന്ധപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അധികൃതര്‍ ബുധനാഴ്ച രാവിലെ 11 മണിക്കെത്തി സാഹസികമായി പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.

ചുവട്ടില്‍ വലവിരിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഷിജു തെങ്ങില്‍ കയറി പൂച്ചയെ തള്ളിയിടുകയായിരുന്നു. പരിക്കൊന്നും കൂടാതെ പൂച്ച താഴെയെത്തി. ഫയര്‍ഫോഴ്‌സ് സീനിയര്‍ ഓഫിസര്‍ പികെ ബാബുരാജ്, സഹപ്രവര്‍ത്തകരായ സന്തോഷ്, കൃഷ്ണരാജ്, വിനീത്, ലത്തീഷ്, രമേശന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad