Type Here to Get Search Results !

Bottom Ad

ജില്ലാ എസ്‌വൈഎസ് ട്രെയിനേര്‍സ് ശില്പശാല നടത്തി


കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഫെബ്രുവരി മുതല്‍ ശാഖ, പഞ്ചായത്ത്, മേഖല, ജില്ലാ തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ആറ് മാസം കൊണ്ട് നടപ്പിലാക്കുന്ന ഒന്നാംഘട്ട കര്‍മ്മ പദ്ധതി ഫോക്കസ്'21 ന്റെ ഭാഗമായി ശാഖ തലങ്ങളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നതിനുള്ള ആര്‍.പി.മാരെ പരിശീലിപ്പിക്കുന്നതിനുള്ള ട്രൈനേര്‍സ് ശില്‍പശാല ഉദുമ - കാപ്പില്‍ സനാബിലകത്ത് പാലസില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴയുടെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പിഎസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം ബാഖവി പൊന്യം ക്ലാസെടുത്തു. ഫോക്കസ്'21 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥ നടത്തി.ഹാശിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി മാവിലാടം, ബഷീര്‍ പള്ളങ്കോട്, മൊയ്തു ചെര്‍ക്കള, അശ്‌റഫ് ഫൈസി ദേലംപാടി, മുഹമ്മദ് കുഞ്ഞി മാഷ് തൃക്കരിപ്പൂര്‍, മുനീര്‍ ഫൈസി ഇഡിയടുക്ക, മുല്‍ക്കി അബ്ദുല്ല മൗലവി, റിയാസ് മൊഗ്രാല്‍, മൊയ്തീന്‍ കുഞ്ഞി മാഷ് പെരുമ്പട്ട പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad