Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയിലെ എട്ടു വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്


കാസര്‍കോട് (www.evisionnews.co): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ടു വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഒരു സ്‌കൂള്‍ കെട്ടിടവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് നാടിന് സമര്‍പ്പിക്കുന്നത്.

പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാല്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍, കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.

ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഓരോ വിദ്യാലയത്തിലും പ്രത്യകം ചടങ്ങുകള്‍ സംഘടിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, കാസര്‍കോട് മണ്ഡലത്തില്‍ ജിഎംവിഎച്ച്എസ് എസ് കാസര്‍കോട് തളങ്കര, ഉദുമ മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് പെരിയ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് പിലിക്കോട് എന്നീ വിദ്യാലയങ്ങളാണ് ആറിന് ഉദ്ഘാടനം ചെയ്യുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് നിര്‍മിച്ച ഒരു കെട്ടിടം ചെമ്മനാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍് ഉദ്ഘാടനം ചെയ്യും.







Post a Comment

0 Comments

Top Post Ad

Below Post Ad