Thursday, 11 February 2021

ഭര്‍തൃമതി കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍: മരണത്തില്‍ ദുരൂഹതയെന്ന് പരിസരവാസികള്‍




കാസര്‍കോട് (www.evisionnews.co): ഭര്‍തൃതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ ഷാള്‍ അറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറ (25) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

പാറപ്പള്ളി മഖാമിന് സമീപത്ത് താമസിക്കുന്ന റസാഖിനെ ഭാര്യയാണ് നൗഷീറ. ഇരുവരും ഒരു വിരുന്നു കഴിഞ്ഞ് ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ചായ കഴിക്കാന്‍ അടുക്കളയിലേക്ക് പോയ റസാഖ് തിരിച്ചുമുറിയിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഷാള്‍ അറുത്ത് കാഞ്ഞങ്ങാട്ടെ ആസ്പത്രിയിലും അവിടെ നിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലും കൊണ്ടുപോയി. 

എന്നാല്‍ ആസ്പത്രി എത്തുമ്പോഴേക്കും മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അമ്പലത്തറ പൊലീസ് പറഞ്ഞു. അതേസമയം പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഒരു വയസുള്ള പെണ്‍കുഞ്ഞടക്കം രണ്ടു മക്കളുണ്ട്.



Related Posts

ഭര്‍തൃമതി കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍: മരണത്തില്‍ ദുരൂഹതയെന്ന് പരിസരവാസികള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.