Sunday, 7 February 2021

ഇന്ത്യയില്‍ ഓരോരുത്തരും ജനിക്കുന്നത് വിശ്വാസിയായാണ്: വൈരുദ്ധ്യാത്മക ഭൗതിക വാദം ഇവിടെ നടപ്പാക്കാന്‍ കഴിയില്ല: എംവി ഗോവിന്ദന്‍


കണ്ണൂര്‍ (www.evisionnews.co): വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍. വിശ്വാസികളെ അംഗീകരിച്ച് കൊണ്ടു മാത്രമേ ഈ കാലത്ത് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും ഗോവിന്ദന്‍ പറഞ്ഞു. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇന്ത്യയില്‍ ഓരോരുത്തരും ജനിച്ച് വീഴുന്നത് ഹിന്ദുവോ മുസ്ലിമോ പാഴ്സിയോ ആയാണെന്നും അത് മനസിലാക്കിയേ മുന്നോട്ട് പോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം.

'പ്രാഥമികമായി ഏത് മനുഷ്യനും ഈ പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ച് വളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. അല്ലെങ്കില്‍ മുസ്ലിമോ പാഴ്സിയോ സിഖോ ആയിട്ടാണ്. വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്നത്തെ ഇന്ത്യയില്‍ ഒരിക്കലും സാധിക്കുന്ന ഒന്നല്ല. പലരുടെയും ധാരണ വൈരുദ്ധ്യാത്മക ഭൗതിക വാദം പകരം വെക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നാണ്. അങ്ങനെ സാധിക്കുന്ന ഒന്നല്ല അത്.

Related Posts

ഇന്ത്യയില്‍ ഓരോരുത്തരും ജനിക്കുന്നത് വിശ്വാസിയായാണ്: വൈരുദ്ധ്യാത്മക ഭൗതിക വാദം ഇവിടെ നടപ്പാക്കാന്‍ കഴിയില്ല: എംവി ഗോവിന്ദന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.