Sunday, 7 February 2021

പൊവ്വല്‍ കോട്ട സംരക്ഷിക്കണം: സമാന്‍ സ്‌പോര്‍ട്ടിങ് പൊവ്വല്‍


കാസര്‍കോട് (www.evisionnews.co): കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലായി പത്തു ഏക്കറോളം പരന്നുകിടക്കുന്ന ചരിത്ര പരമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊവ്വല്‍ കോട്ട സംരക്ഷിക്കണമെന്നു സമാന്‍ സ്‌പോര്‍ട്ടിങ് പൊവ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

അഞ്ചു വര്‍ഷം മുന്‍പ് കേരള ടൂറിസം വകുപ്പ് ഒരു കോടി രൂപ മുടക്കി നവീകരണം നടത്തിയിരുന്നുവെങ്കിലും പുനര്‍നിര്‍മാണം നടത്തിയ ഭാഗങ്ങളൊക്കെ നശിച്ചു കൊണ്ടിരിക്കുകയാണ്.. കോട്ടയുടെ ഉള്‍ഭാഗത്തും ചുറ്റുപാടും കാട് പിടിച്ചു നശിച്ചു കൊണ്ടിരിക്കുന്നു. കാടുകള്‍ പോലും വെട്ടാന്‍ ഡിപ്പാര്‍ട്‌മെന്റ് തയ്യാറാവുന്നില്ല. സഞ്ചാരികള്‍ വന്നു ചുറ്റുപാടിന്റെ മോശം അവസ്ഥ കണ്ട് അകത്തു കയറാതെ മടങ്ങിപ്പോകുന്നു. അകത്തു കയറിയാല്‍ കാടിനാല്‍ മൂടപ്പെട്ടതിനാലും ഇഴ ജന്ധുക്കളാലും കോട്ട കൊത്തളങ്ങളും കിണറും, കുഴികളും അപകടം വിളിച്ചു വരുത്തുന്നു.കാട് വെട്ടിത്തെളിച്ചു വേണ്ട മൈന്റൈന്‍ പ്രവര്‍ത്തനം നടത്തി കോട്ട സംരിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ക്ലബ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ ബാവാഞ്ഞി അധ്യക്ഷത വഹിച്ചു. ബാത്തിഷ പൊവ്വല്‍, ബഷീര്‍ ബിസ്മില്ല, റഫീഖ് ദീനാര്‍, ശറഫുദ്ധീന്‍ കോട്ട, ജുനൈദ് കോട്ട, ബദ്റുദ്ധീന്‍, റമീസ്, ശരീഫ് പാറപ്പള്ളം, സഫുവാന്‍ പൊവ്വല്‍, മുജീബ്. എസ്എം, ഇര്‍ഷാദ് കോട്ട, ദാവൂദ്, നാസര്‍ പി.പി, ഷമ്മാസ്, ഖാദര്‍ പാറപ്പള്ളം, മുര്‍ഷിദ്, അല്‍ത്താഫ്, നജീബ് ബിസ്മില്ല, ഖല്‍ഫാന്‍, സിനാന്‍, അഷ്‌കര്‍ കോട്ട സംസാരിച്ചു..

സമാന്‍ സ്‌പോര്‍ട്ടിങ് പൊവ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ ബാവാഞ്ഞി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: എംഎ നിസാര്‍ (പ്രസി), റഫീഖ് ദീനാര്‍, ഷറഫുദ്ധീന്‍ കോട്ട, അബ്ദുല്‍ റഹിമാന്‍ (വൈസ് പ്രസി), ബാത്തിഷ പൊവ്വല്‍ (ജന. സെക്ര), റമീസ്, ജുനൈദ് കോട്ട, അല്‍ത്താഫ് (സെക്ര), ബഷീര്‍ ബിസ്മില്ല (ട്രഷ).



Related Posts

പൊവ്വല്‍ കോട്ട സംരക്ഷിക്കണം: സമാന്‍ സ്‌പോര്‍ട്ടിങ് പൊവ്വല്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.