കാസര്‍കോട് (www.evisionnews.co): ഡോ. അസീസ് മിത്തടി രചിച്ച 'ഒരു പ്രവാസിയുടെ യാത്രാക്കുറിപ്പുകള്‍' വിതരണോദ്്ഘാടനം പ്രവാസി വ്യവസായി യഹ്യ തളങ്കര നിര്‍വഹിച്ചു. ജപ്പാന്‍, ശ്രീലങ്ക, ഹോങ്കോങ്, മക്കാവു, തായ്വാന്‍, യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ഇറാന്‍ തുടങ്ങി പത്തു രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡോ. അസീസ് മിത്തടിയുടെ തീക്ഷ്ണമായ അനുഭവക്കുറിപ്പുകളാണ് ഈ യാത്ര വിവരണ ഗ്രന്ഥം.
ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ജില്ലാ സെക്രട്ടറി ഫത്താഹ് ബങ്കര അധ്യക്ഷത വഹിച്ചു. ജെസിഐ മുന്‍ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ മെഹ്റൂഫ് പുസ്തക പരിചയം നടത്തി. കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, കെപി ഹമീദ് പൈക്ക, കമറുദ്ദീന്‍ തളങ്കര, റഹീം കല്ലായം സംസാരിച്ചു. ഗ്രന്ഥകാരന്‍ ഡോ. അസീസ് മിത്തടി എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു.
ലിവ ബുക്‌സാണ് പ്രസാധകര്‍. മിത്തടിയുടെ ആദ്യ പുസ്തകമായ 'ജീവിത വിജയത്തിന്റെ മനഃശാസ്ത്രം 'ബുര്‍ജ് ഖലീഫയുടെ 148-ാം നിലയില്‍ പ്രകാശനം നിര്‍വഹിച്ച് ജനശ്രദ്ധ നേടിയിരുന്നു.
Post a Comment
0 Comments