Type Here to Get Search Results !

Bottom Ad

കെ ഫോണിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന്: ഏഴു ജില്ലകളില്‍ സേവനം ലഭിക്കും


കേരളം (www.evisionnews.co): ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് കണക്ടിവിറ്റി നല്‍കുന്നത്. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.

പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കേരളാ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് ആണ് നിലവില്‍ വരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡാറ്റാ സെന്ററുകള്‍, കളക്ടറേറ്റുകള്‍ എന്നിവയില്‍ ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാകും.

ഇതിലൂടെ 10 എംബിപിഎസ് മുതല്‍ 1 ജിപിഎസ് വരെ വേഗത്തില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകും. 35000 കിലോ മീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്ക് തപസ്യയിലാണ് നെറ്റ്‌വര്‍ക്ക് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി ടവറുകളിലൂടെ വലിച്ച കോര്‍ റിംഗ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരിക്കലും ഇന്റര്‍നെറ്റ് തടസ്സം നേരിടാത്ത റിങ് ആര്‍ക്കിടെക്ചര്‍ സംവിധാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് കീഴില്‍ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്‌സസ് നെറ്റ്‌വര്‍ക്ക് സജ്ജമാക്കും.

കെഎസ്ഇബിയുടെ 378 സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിച്ച കോര്‍ പോയിന്റ് ഓഫ് പ്രസന്‍സ് വഴിയാണ് ആക്‌സസ് നെറ്റ്‌വര്‍ക്കിന്റെ നിയന്ത്രണം. ആക്‌സസ് നെറ്റ്‌വര്‍ക്ക് ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളെയും മറ്റ് ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നു. പ്രാദേശിക ശൃംഖലകള്‍ക്ക് നിശ്ചിത തുക നല്‍കി വിതരണാവകാശം നേടാവുന്നതാണ്. ഈ പ്രാദേശിക വിതരണ ശൃംഖലകളാണ് വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുക. സൗജന്യ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമേ ലഭിക്കൂ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad