കാസര്‍കോട് (www.evisionnews.co): രണ്ടു പഞ്ചായത്ത് ജീവനക്കാരടക്കം ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചിടും. ഇന്ന് മുതല്‍ ഒമ്പതുവരെയാണ് ഓഫീസ് അടച്ചിടുക. രണ്ടു പഞ്ചായത്ത് ജീവനക്കാര്‍, രണ്ട് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് കാന്റീനിലെ ജീവനക്കാരന്‍, സമീപത്തെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് 37 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ ആറു പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഓഫീസ് സാധാരണ പോലെ പ്രവര്‍ത്തിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ആറുപേര്‍ക്ക് കോവിഡ്: ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസ് ഒമ്പതു വരെ അടച്ചിടും
4/
5
Oleh
evisionnews