Type Here to Get Search Results !

Bottom Ad

ചിത്രകാരന്‍ ഷാഫി എ. നെല്ലിക്കുന്നിനെ ഐഎംഎ ആദരിച്ചു


കാസര്‍കോട്: (www.evisionnews.co) ചിത്രകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാഫി എ. നെല്ലിക്കുന്നിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ഡോക്ടര്‍മാരുടെ നിരാഹാര സമരവേദിയില്‍ ഐഎംഎ ജില്ലാ പ്രസിഡന്റ്് ഡോ. സുരേഷ് ബാബുവും ഡോ. ജനാര്‍ദ്ദന നായക്കും ചേര്‍ന്ന് പൊന്നാടയണിയിച്ചു.

ആയുര്‍വേദവും അലോപ്പതിയും ചേര്‍ന്നുള്ള സങ്കര വൈദ്യത്തിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന നിരാഹാര സമരത്തിന് ചിത്രം വരച്ചു അനുഭാവം പ്രകടിപ്പിച്ചു. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാനുള്ള അനുവാദം നല്‍കിയ ആധികൃതരുടെ നടപടി ആരോഗ്യരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍.

മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, ഐഎംഎ സെക്രട്ടറി ഡോ. ദീപ, ഡോ. നാരായണ നായക്, ഡോ. സുനില്‍ ചന്ദ്രന്‍, ഡോ. സാഹിര്‍, പ്രോഫ. ശ്രീനാഥ്, ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ്് ജലീല്‍ മുഹമ്മദ്, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.യു മുഹമ്മദ് ചേരൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad