Friday, 5 February 2021

നെല്ലറയുടെ റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുല്‍ ഖുവൈനില്‍ പ്രവര്‍ത്തനം തുടങ്ങി


വിദേശം (www.evisionnews.co): ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുല്‍ ഖുവൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഹെര്‍ എക്‌സെലന്‍സി ആയിഷ റാഷിദ് ലേതൈം നിര്‍വഹിച്ചു. സുല്‍ത്താന്‍ റാഷിദ് ലേതൈം മുഖ്യാതിഥിയായിരുന്നു.

ചടങ്ങില്‍ കമ്പനി ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ എം.കെ മൊയ്തുണ്ണി ബാവ, മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ധീന്‍ നെല്ലറ, സി.ഇ.ഒ ഫസലു റഹ്മാന്‍, ഡയറക്ടര്‍ പി.കെ അബ്ദുള്ള, പ്രൊഡക്ഷന്‍ മാനേജര്‍ ജയകുമാര്‍ മുരളി, വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. 2017ല്‍ ദുബൈ ഖിസൈസില്‍ ആരംഭിച്ച റെഡി ടു കുക്ക് ഫാക്ടറിയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എ.ഇ മുഴുവനുമുള്ള സ്വീകാര്യത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പുതിയ ഫാക്ടറി എന്ന ആശയത്തിലേക്ക് മാനേജ്മെന്റ് എത്തിയത്.

ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ മികച്ച ഗുണനിലവാരത്തില്‍ നിര്‍മ്മിക്കുന്ന നെല്ലറയുടെ റെഡി ടു കുക്ക് ഉല്പന്നങ്ങളായ ചപ്പാത്തി, മലബാര്‍ പൊറോട്ട, വീറ്റ് പൊറോട്ട, ദോശ ഇഡ്ഡലി മാവ്, ഇഡിയപ്പം, വീറ്റ് ഓട്ട്‌സ് ദോശ മാവ്, അപ്പം മാവ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ മുഴുവന്‍ ലഭ്യമായിത്തുടങ്ങും. ഉടന്‍ തന്നെ ഇന്ത്യയിലും, അമേരിക്കയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സമാന രീതിയിലുള്ള ഫാക്ടറി തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്.

Related Posts

നെല്ലറയുടെ റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുല്‍ ഖുവൈനില്‍ പ്രവര്‍ത്തനം തുടങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.