Thursday, 4 February 2021

എംഎസ്എഫ് ചെമനാട് പഞ്ചായത്ത് സമ്മാനദാന ചടങ്ങും അനുമോദനവും സംഘടിപ്പിച്ചു


മേല്‍പറമ്പ് (www.evisionnews.co): ജിദ്ദ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഉദുമ മണ്ഡലം കമ്മിറ്റിയുടെ സൈന്‍ അപ്് പഞ്ചായത്ത് ശാക്തീകരണ പരുപാടിയുടെ ഭാഗമായി ബിരുദ ബിരിദാന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും വിവിധ പരുപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാന ചടങ്ങും ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു.

ഫായാസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. എംഎസ്എഫ് യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ മുഖ്യാഥിതിയായി. ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി നസീര്‍ പെരുമ്പള സമ്മാനദാന ചടങ്ങിന് നേതൃത്വം നല്‍കി. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നഷാത്ത് പരവനടുക്കം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ബിരുദാന്തര ബിരുദത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടാം റാങ്കോട് കൂടി വിജയിച്ച റഫാസ് അബ്ദുല്‍ ഖാദര്‍ ഫസ്റ്റ് ക്ലാസോട് കൂടി വിജയിച്ച ബിലാല്‍ പരവനടുക്കം, ബിരുദ തലങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നതവിജയം നേടിയ എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് ഭാരവാഹികളായ ഫയാസ് പള്ളിപ്പുറം, ഹക്കീം തെക്കില്‍, ജൗഷാന്‍ ഒരവനങ്കര, സഫ്വാന്‍ കിഴൂര്‍ തുടങ്ങിയവര്‍ക്കുള്ള അനുമോദനവും

കോവിഡ് മഹാമാരി ലോക്ക്ഡൗണ്‍ നടപടികള്‍ തീവ്രമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസന വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിലെ വിജയികളായ അനസ് വയനാട്, ആയിഷ റാഫി പള്ളിപ്പുറം, മുഹമ്മദ് മുസ്തഫ നിഷാദ്, ക്വിസ് മത്സരത്തിലെ വിജയികളായ നിഷാദ് ബെണ്ടിച്ചാല്‍, നിഹാദ് സുലൈമാന്‍ പരവനടുക്കം, ജാഫര്‍ കൊവ്വല്‍ തെക്കില്‍ തുടങ്ങി വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. ചടങ്ങില്‍ ഹര്‍ഷാദ് എയ്യള അബ്ദുള്ള വയലാംകുഴി, മുനീര്‍ സഅദി, ജൗഷാന്‍ ഒരവങ്കര, അര്‍ഫാസ് ചെമ്മനാട്, തഹ്‌സീര്‍ പെരുമ്പള, ജംഷീദ് കളനാട് സംബന്ധിച്ചു. ഹക്കീം തെക്കില്‍ സ്വാഗതവും മുഷമ്മിര്‍ ചെമ്പിരിക്ക നന്ദിയും പറഞ്ഞു.

Related Posts

എംഎസ്എഫ് ചെമനാട് പഞ്ചായത്ത് സമ്മാനദാന ചടങ്ങും അനുമോദനവും സംഘടിപ്പിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.