Type Here to Get Search Results !

Bottom Ad

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി ധാരണ: ഗുരുതര ആരോപണവുമായി മുസ്്‌ലിം ലീഗ്


> മഞ്ചേശ്വരത്തും പാലക്കാട്ടും സിപിഎം ബിജെപിക്ക് വോട്ടുചെയ്യും 

>  നിധിന്‍ ഗഡ്ക്കരി പിണറായിയുമായി ചര്‍ച്ച നടത്തി

കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി ധാരണയെന്ന ഗുരുതര ആരോപണവുമായി മുസ്്‌ലിം ലീഗ്. മഞ്ചേശ്വരവും, പാലക്കാടും അടക്കം പത്തു സീറ്റുകളില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി ദേശീയ പ്രസിഡന്റായിരുന്ന കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയും തമ്മില്‍ ചര്‍ച്ച നടന്നതായും കെപിഎ മജീദ് ആരോപിച്ചു.

ബിജെപി സംസ്ഥാനത്ത് ഫോക്കസ് ചെയ്യുന്ന നിയമസഭ മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. നിലവില്‍ യുഡിഎഫിന് മുന്‍തൂക്കമുള്ള ഇവിടെ മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ്. അറിഞ്ഞ് സഹായിച്ചാല്‍ വിജയം ഉറപ്പിക്കാനാവുമെന്നും എല്‍ഡിഎഫിന് കല്ലുകടിയായ മണ്ഡലങ്ങളില്‍ ബിജെപി സ്വാധീന മേഖലയില്‍ തിരിച്ചുസഹായിക്കാമെന്ന ധാരണയും ഇരുമുന്നണികള്‍ തമ്മിലുണ്ട്. 

ബിജെപിക്ക് മുന്നേറ്റമുണ്ടായാല്‍ യുഡിഎഫിന്റെ മേല്‍ക്കൈ നഷ്ടപ്പെടുമെന്നും ഇത് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നതെന്നും മജീദ് ആരോപിക്കുന്നു. മഞ്ചേശ്വരത്തിന് പുറമെ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ പാലക്കാട് അടക്കം സീറ്റുകളില്‍ സിപിഎം ബിജെപിക്ക് വോട്ടുചെയ്യും. ഒരു മണ്ഡലത്തില്‍ 5000 വോട്ട് ബിജെപിക്ക് നല്‍കാനാണ് സിപിഎം തീരുമാനമെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad