കാസര്‍കോട് (www.evisionnews.co): രണ്ടുതവണ ഭാഗ്യത്തിന് രക്ഷപ്പെട്ട യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. തേപ്പ് മേസ്ത്രിയും കുബണൂര്‍ എസ്ടി കോളനിയിലെ ആനന്ദന്‍- ലക്ഷ്മി ദമ്പതികളുടെ മകനുമായ പ്രമോദ് (29)ആണ് മരിച്ചത്. ഇന്നലെ രാവിലെ സുഹൃത്തുക്കളായ ചന്ദ്രന്‍, ഗണേശന്‍ എന്നിവര്‍ക്കൊപ്പമാണ് ബേക്കൂര്‍ പൊയ്യല്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. പ്രമോദിനെ രണ്ടു പ്രാവശ്യം സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തിയിരുന്നു. പിന്നീടാണ് വീണ്ടും പുഴയില്‍ മുങ്ങിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശ്, ഫയര്‍മാന്‍മാരായ ഇടി മുകേഷ്, കെ. വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി.
രണ്ടുതവണ ഭാഗ്യത്തിന് രക്ഷപ്പെട്ട യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
4/
5
Oleh
evisionnews