കേരളം (www.evisionnews.co): കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം പ്രായോഗികമല്ലെന്ന് നേതാക്കള്‍ തന്നെ പറഞ്ഞെന്നും ഈ സാഹചര്യത്തില്‍ സിപിഎം പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ട് അവര്‍ ദേശീയതയുടെ ഭാഗമാകണമെന്നും ദേശീയതയേയും നാടിനേയും അംഗീകരിക്കാത്തതുകൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തില്‍ ദൈവത്തേയും വിശ്വാസത്തെയും മറികടക്കാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് കഴിയില്ല. അതുകൊണ്ട് അവരുടെ പാര്‍ട്ടി പിരിച്ചുവിട്. നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോയിക്കോട്ടേ. അണികള്‍ ബിജെപിയിലേക്ക് വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎം നേതാക്കള്‍ കാശിക്ക് പോവട്ടെ, അണികള്‍ക്ക് ബിജെപിയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് കെ സുരേന്ദ്രന്‍
4/
5
Oleh
evisionnews