Type Here to Get Search Results !

Bottom Ad

മുസ്്ലിം ലീഗിന്റെ വിദ്യാഭ്യാസ കര്‍മപദ്ധതിക്ക് കരുത്തുപകര്‍ന്നത് കെഎംസിസി: സിടി അഹമ്മദലി


കാസര്‍കോട് (www.evisionnews.co): മെച്ചപ്പെട്ട വിദ്യാഭ്യാസം കരഗതമാക്കി സാമൂഹിക മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്്ലിം ലീഗിന്റെ കര്‍മ പദ്ധതിക്ക് കരുത്തു പകരുന്നതില്‍ കെഎംസിസിയുടെ പങ്ക് നിസ്തുലവും നിത്യസ്മരണീയവുമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി. ജില്ലയില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയവര്‍ക്ക് അല്‍- ഐന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അക്കാദമിക് എക്സലന്റ്് അവാര്‍ഡ് വിതരണവും അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അല്‍-ഐന്‍ കെഎംസിസി ജില്ലാ പ്രസിഡന്റ്് ഖാലിദ് ബിലാല്‍ പാഷ സ്വഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഹക്കീം മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, ഇര്‍ഷാദ് മൊഗ്രാല്‍, കെബി മുഹമ്മദ് കുഞ്ഞി, ഷാഹി കെപി, ത്വഹാ തങ്ങള്‍ പ്രസംഗിച്ചു.

ഐപിഎസ് നേടിയ ഷഹീന്‍ ഖാദര്‍, പിഎച്ച്ഡി നേടിയ ഡോ. ശബാന അബൂബക്കര്‍, ഡോ. റുക്‌സാന, ഡോ. ശരീഫ് പൊവ്വല്‍, ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഹസന്‍ ഷുഹൈബ്, മുഹമ്മദ് ഷുഹൈബ്, എംഎ. മലയാളം ഒന്നാം റാങ്കുകാരി ആയിഷത്ത് ഹസൂറ, 600പരം ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്ത ഫാത്തിമത് ഷംന, ഇംഗ്ലീഷ് കവിയിത്രി മറിയം റിദ, നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ മുഹമ്മദ് യൂനുസ്, ഷാന യുപി, ആയിഷത്ത് ഫര്‍സാന, അമീന മുഹമ്മദ്, തഷ്രീന്‍ മുബഷിറ, ഫാത്തിമത് ഹിബ, മുഹമ്മദ് ത്വയ്യിബ് എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad