കാസര്‍കോട് (www.evisionnews.co): എസ്‌വൈഎസ് ചെര്‍ക്കള മേഖലാ കമ്മിറ്റി കാന്‍സര്‍ ദിനാചരണം മുളിയാര്‍ സിഎച്ച്‌സിയില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ 'ഫോക്കസ്-21' ഒന്നാംഘട്ട കര്‍മ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മേഖലാ പ്രസിഡന്റ് ഫോറിന്‍ മുഹമ്മദ് ആലൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ചന്ദ്രന്‍ ബോധവത്കരണ ക്ലാസെടുത്തു. ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബ്ബാസ് കൊളച്ചെപ്പ്, രമേശ് മുതലപ്പാറ, മൊയ്തു മൗലവി ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, സലാം നഈമി, ഹമീദ് ഫൈസി പൊവ്വല്‍, മുഹമ്മദ് ആലൂര്‍, മൊയ്തു ബാവാഞ്ഞി, ഹംസ ആലൂര്‍, അബ്ദുല്ല ആലൂര്‍, അസീസ് ആലൂര്‍, ബാസിത്ത് ചെര്‍ക്കളം സംബന്ധിച്ചു.
എസ്‌വൈഎസ് ഫോക്കസ്-21: മുളിയാറിയാല്‍ കാന്‍സര്‍ ദിനാചരണം നടത്തി
4/
5
Oleh
evisionnews