Type Here to Get Search Results !

Bottom Ad

ഒരു ലക്ഷം വിവാഹ ധനസഹായം കാരുണ്യ പദ്ധതിയുമായി വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മ


കാസര്‍കോട് (www.evisionnews.co): മഹല്ലുകള്‍ക്ക് മാതൃകയാക്കാന്‍ കഴിയുംവിധത്തില്‍ കുമ്പഡാജെയില്‍ തുടക്കമിട്ട വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മയുടെ ഉദ്ഘാടനം പുത്രക്കള മസ്ജിദില്‍ കുമ്പഡാജെ ജുമാ മസ്ജിദ് ഖത്തീബ് ഫസലു റഹ്മാന്‍ ദാരിമി നിര്‍വഹിച്ചു. ഫാറൂഖ് കുമ്പഡാജെ അധ്യക്ഷത വഹിച്ചു. കുമ്പഡാജെ ജമാഅത്ത് പരിധിയിലെ ഏറ്റവും പാവപ്പെട്ട കുടുംബത്തിനു ഒരു ലക്ഷം വീതം ധനസഹായം നല്‍കുക, മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ ധാര്‍മിക ചിട്ടയോടെ യുവാക്കളെ സമുദ്ധരിക്കുന്നതിനായി പഠന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നിവ ലക്ഷ്യംവച്ചാണ് വെളിച്ചം കര്‍മ്മ പദ്ധതി തയാറാക്കുന്നത്.

മഹല്ലിന്റെ ശാക്തീകരണത്തിന് ആവശ്യമായ കാര്യങ്ങളും ചെയ്യാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് വെളിച്ചം അഡ്മിന്‍ പാനലായ ഫാറൂഖ് കുമ്പഡാജെ, ലത്തീഫ് കുദിങ്കില അബുദാബി, അബൂബക്കര്‍ ഐഡിയല്‍, വൈ ഹനീഫ കുമ്പഡാജെ ദുബൈ, ശരീഫ്. എന്‍ ഖത്തര്‍, ഇബ്രാഹിം നജാത്ത് അബുദാബി, അബ്ദുല്‍ റഹിമാന്‍ യു.എം ഖത്തര്‍, സിദ്ധീഖ് ബിഎച്ച് കറാമ അറിയിച്ചു.

പുത്രക്കുളയില്‍ നടന്ന പ്രഥമ വിജ്ഞാന സദസിനു ഹംസത്തുസഅദി ബെളിഞ്ചം നേതൃത്വം നല്‍കി. യാസീന്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി അബ്ദുല്ല നജാത്ത് സ്വാഗതം പറഞ്ഞു. വെളിച്ചത്തിന്റെ കര്‍മ പദ്ധതി പ്രഖ്യാപനം ജമാഅത്ത് പ്രസിഡന്റ് എന്‍. അബ്ദുല്‍ റഹിമാന്‍ ഹാജി നിര്‍വഹിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് മുഹമ്മദ് നീരടുക്കക്ക് നല്‍കി ഫാറൂഖ് കുമ്പഡാജെ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ ജൗഹരി, മുസ്തഫ റഹ്മാനി പുത്രക്കള, ബിടി അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍ മൗലവി ചൂരിക്കോട്, അബ്ദുല്‍ കാദര്‍ നെടുവീട്, അബൂബക്കര്‍ ഐഡിയല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad