കാസര്‍കോട് (www.evisionnews.co): ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ പ്രസിന്റായി കെബിഎം ഷരീഫിനെയും സെക്രട്ടറിയായി ഇകെ ഹബീബിനെയും തെരഞ്ഞെടുത്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 26, 27, 28 എന്നീ തീയതികളില്‍ പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ നടക്കും. സംഘാടക സമിതി യോഗം ജനുവരി 30ന് മൂന്നുമണിക്ക് കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടക്കും.
മറ്റുഭാരവാഹികള്‍: അബ്ദുള്ള മദീരി (ട്രഷ), കെപി ശശിധരന്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, മുസ്തഫ സിറിബാഗിലു, റഹിമാന്‍ പുതിയേഡത്ത് (വൈസ് പ്രസി), എംഎം ഗംഗാദരന്‍, മനോജ് കുമാര്‍, ലൈല വിദ്യാനഗര്‍ (ജോ് സെക്ര).
ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍: കെബിഎം ഷരീഫ് പ്രസി, ഇകെ ഹബീബ് ജന.സെക്ര
4/
5
Oleh
evisionnews