കാസര്‍കോട് (www.evisionnews.co): കോവിഡ് ഹോസ്പിറ്റലില്‍ മലിനജലം പൊട്ടിയൊലിച്ച് പതിവായിട്ടും പരിഹാര നടപടികള്‍ കൈകൊള്ളാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് ചട്ടഞ്ചാല്‍ യൂണിറ്റ് പ്രതിഷേധ ധര്‍ണ നടത്തി. ചട്ടഞ്ചാല്‍ യൂണിറ്റ് ആസ്പത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
കോവിഡ് രോഗികളുടെ പരിചരണത്തിനായി ടാറ്റ നല്കിയ കോവിഡ് ആശുപത്രിയില്‍ ജില്ല ഭരണകൂടം അടിസ്ഥാന സൗകര്യമൊരുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങള്‍ പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നത് ആശുപത്രി പരിസരത്തെ ജനജീവിതത്തെ ദുരിതപൂര്‍ണമാക്കും. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മണ്‍സൂര്‍ കുരിക്കള്‍ ബ്ലോക്ക് സെക്രട്ടറി രാജന്‍ കെ പൊയിനാച്ചി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് രാജേന്ദ്രന്‍ ബേര്‍ക്കാക്കോട്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജന്ന എ പവിത്രന്‍, ഇന്‍കാസ് നേതാവ് അഹമ്മദലി ബാവിക്കര, മണിമോഹന്‍ ചട്ടഞ്ചാല്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ്, ഖാദര്‍ മല്ലം, പ്രദീഷ് നെല്ലിയടുക്കം, ശ്രീജിത്ത് കുമാര്‍ എന്‍ സി.പ്രഭാകരന്‍ എലത്തും കുഴി. ഗണേശന്‍ മുണ്ടോള്‍, യൂണിറ്റ് പ്രസിഡന്റ് പിസി നസീര്‍, ശരീഫ് കുന്നാറ സംസാരിച്ചു.
കോവിഡ് ഹോസ്പിറ്റലില്‍ മലിനജലം പൊട്ടിയൊലിക്കുന്നു: പരിഹാരമാവശ്യപ്പെട്ട് ചട്ടഞ്ചാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം
4/
5
Oleh
evisionnews