Type Here to Get Search Results !

Bottom Ad

ആറു മാസത്തെ കര്‍മ്മ പദ്ധതിയുമായി എസ്‌വൈഎസ് 'തുടക്കം' ക്യാമ്പിന് സമാപനം


കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 'തുടക്കം-21'ആറുമാസ കര്‍മ പദ്ധതി മൊഗ്രാലില്‍ സമാപിച്ചു. എസ്സ ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് തുടക്കംകുറിച്ച് മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പതാക ഉയര്‍ത്തി. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. 

സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. സംഘടന, സംഘാടനം, സംഘാടകന്‍ എന്ന വിഷയത്തിലുള്ള ക്ലാസിന് അബ്ദുല്‍ മജീദ് ബാഖവി തളങ്കര നേതൃത്വം നല്‍കി. സയ്യിദ് ഹുസൈന്‍ തങ്ങള്‍, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്വിവി ചേരൂര്‍, സി.കെ.കെ മാണിയൂര്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഇ.പി.ഹംസത്തു സഅദി, റഷീദ് ബെളിഞ്ചം, അസീസ് അഷ്റഫി പാണത്തൂര്‍, റഫീഖ് അങ്കക്കളരി, കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി,ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള,എ.ബി.ശാഫി പൊവ്വല്‍, ലത്തീഫ് മൗലവി മാവിലാടം,കെ.എന്‍.പി.അബ്ദുല്ല ഹാജി സംബന്ധിച്ചു. 

ക്യാമ്പില്‍ ആറു മാസത്തെ കര്‍മ്മ പദ്ധതി അവതരണവും അതിന്‍മേല്‍ ഗ്രൂപ്പ് ചര്‍ച്ചയും പിന്നീട് ചര്‍ച്ച കോഡീകരണവും നടന്നു. ക്യാമ്പിന് നാസര്‍ മാസ്റ്റര്‍ കല്ലൂരാവി അമീറും യൂസുഫ് ആമത്തല ഡെപ്യൂട്ടി അമീറുമായ സമിതി നേതൃത്വം നല്‍കി. എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങളുടെ സമാപന പ്രാര്‍ത്ഥനയോടെ ക്യാമ്പ് സമാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad