കേരളം (www.evisionnews.co): സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ടാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത നേതാക്കള്‍ പാണക്കാട്ടെത്തി, മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് പാണക്കാട്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സമസ്ത നേതാക്കള്‍ പാണക്കാട് എത്തിയത്. മുഖ്യമന്ത്രിയുടെ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ തടഞ്ഞിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ട്: അഭിപ്രായ വ്യത്യാസമില്ല, സമസ്ത നേതാക്കള്‍ പാണക്കാടെത്തി
4/
5
Oleh
evisionnews