Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബദിയടുക്ക സ്വദേശിനി മരിച്ചു


കാസര്‍കോട്: (www.evisionnews.co) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബദിയടുക്ക സ്വദേശിനി മരിച്ചു. ബദിയടുക്ക മൂകംപാറ മരമില്ലിന് സമീപത്തെ അബ്ദുല്‍ ഖാദറിന്റെയും സാബിറയുടെയും മകള്‍ അസ്നിയ (18) യാണ് മരിച്ചത്. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുവരികയും രാത്രി അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവെച്ചാണ് മരിച്ചത്. സഹോദരന്‍ അലിഷാന്‍ രണ്ടു വര്‍ഷം മുമ്പ് പെരുന്നാള്‍ ദിനത്തില്‍
വാഹനാപകടത്തില്‍ മരിച്ചിരുന്നു. അല്‍സിന, അഫീസ മറ്റു സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad