കാസര്‍കോട് (www.evisionnews.co): അസ്തിത്വം വീണ്ടെടുക്കാന്‍ യുവതയുടെ പോരാട്ടം എന്ന പ്രമേയവുമായി യൂത്ത് ലീഗ് തൈര ശാഖാ കമ്മിറ്റി യുവജന സദസ്സ് നടത്തി. മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുലൈമാന്‍ കെഎം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആഷിഫ് മാളികെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി.മൊയ്തു തൈര, ബികെ മുഹമ്മദ് ഷാ, നശാത്ത് പരവനടുക്കം, ഖാദര്‍ കണ്ണമ്പള്ളി, ഫൈസല്‍ മൊട്ടയില്‍, നാഫിഹ് തൈര, ഖലന്തര്‍ തൈര, യൂസഫ് തൈര, സാദിഖ് ആച്ചിറവളപ്പ് സംബന്ധിച്ചു.
തൈരയില്‍ യൂത്ത് ലീഗ് യുവജന സദസ് സംഘടിപ്പിച്ചു
4/
5
Oleh
evisionnews