Type Here to Get Search Results !

Bottom Ad

യേനപ്പോയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ക്ലിനിക്ക് കാസര്‍കോട്ട് വരുന്നു: 18ന് ഉദ്ഘാടനം


കാസര്‍കോട് (www.evisionnews.co): ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവംനേരിടുന്ന കാസര്‍കോട്ട് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കാസര്‍കോട് കറന്തകാടുള്ള ഹെല്‍ത്ത് മാളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി 18 മുതല്‍ ജനുവരി 30 വരെ, ഹൃദ്രോഗം, കിഡ്നി രോഗം, ന്യൂറോളജി, ഓണ്‍കോളജി, വാര്‍ധക്യസഹജ രോഗങ്ങള്‍ക്കുള്ള വിഭാഗം അടക്കം എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം പരിശോധനകളും സൗജന്യമായിരിക്കും. കൂടാതെ തുടര്‍ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന യെന്‍ -ആരോഗ്യ കാര്‍ഡിന്റെ വിതരണവും ഉണ്ടായിരിക്കും. ക്യാമ്പില്‍ മുന്‍കൂട്ടി പേര് നല്‍കുന്നതിന് 9544322 226 , 04994-222226 നമ്പറില്‍ ബന്ധപ്പെടുക

ആതുര സേവന രംഗത്തും,മെഡിക്കല്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും കാസര്‍കോട് ജനതയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാപനമാണ് യേനപ്പോയ ഗ്രൂപ്പ്, കഴിഞ്ഞ 25 വര്‍ഷക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രോഗികളുമാണ് യെനെപോയയെ ആശ്രയിക്കുന്നത്. ലോക്ക്‌ഡൌണ്‍ സമയത്ത് ഡയാലിസിസ് രോഗികള്‍ക്ക് ഏറെ പ്രയാസം നേരിട്ടപ്പോള്‍ കാസര്‍കോടിന് ഡയാലിസിസ് മെഷീന്‍ എത്തിച്ചും മരുന്നുകളെത്തിച്ചും സഹായിച്ചത് യേനപോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലാണ്. കാസര്‍കോട്ടെ ആരോഗ്യ മേഖലയിലടക്കം വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നേരത്തെ ഇവിഷന്‍ സംഘടിപ്പിച്ച 'ബില്‍ഡ്അപ്പ് കാസര്‍കോട്' ചര്‍ച്ചയില്‍ പങ്കെടുത്ത് യേനപ്പോയ എംഡി ഫര്‍ഹദ് യേനപ്പോയ പറഞ്ഞിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad