Type Here to Get Search Results !

Bottom Ad

കെഎസ്ഇബി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് മരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.co): കെഎസ്ഇബി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഏഴിലോട് സ്വദേശി വടക്കേ വളപ്പില്‍ വിവി രാജനെ (54) യാണ് നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനാല്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിലെ ഗോവണി പടിയിലാണ് മൃതദേഹം ഉണ്ടായത്. നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad