കാസര്‍കോട് (www.evisionnews.co); കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി. ആശാവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പില്‍ സ്ഥിരപ്പെടുത്തുക, അതുവരെ 21,000രൂപ വേതനം നല്‍കുക, പള്‍സ് പോളിയോ അലവന്‍സ് 75 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തുക, ഏകീകൃത യൂണിഫോം അനുവദിക്കുക, കോവിഡ് കാലത്തുടനീളം റിസ്‌ക് അലവന്‍സ് 15,000 രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
സംസ്ഥാന ജനറല്‍ സെക്രെട്ടറി എംഎ ബിന്ദു ധര്‍ണ ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍ മാരെ ഒഴിവാക്കി കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് ഇനി മുന്നോട്ടു പോകാനാകില്ലെന്നും അതിനാല്‍ ആശമാരെ ആരോഗ്യവകുപ്പില്‍ സ്ഥിരപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. ജില്ലാ കണ്‍വീനര്‍ ആര്‍. അപര്‍ണ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുമതി കെ, സുജാത സിഎച്ച്, സാജിത ഹനീഫ, ശോഭ, നളിനി കെ, ശാലിനി, ലളിത പ്രസംഗിച്ചു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി
4/
5
Oleh
evisionnews