Type Here to Get Search Results !

Bottom Ad

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് 21ന് ഉദ്ഘാടനം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപംകൊണ്ട ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ഉദ്ഘാടനം 21ന് വൈകിട്ട് ഏഴ് മണിക്ക് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ഒവി സനല്‍ നിര്‍വഹിക്കും. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് പിഎം അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ക്ലബ് മെമ്പര്‍മാര്‍ക്ക് ലയണ്‍സ് അംഗത്വം നല്‍കും. ഡോക്ടര്‍ സുധീര്‍ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും.
ഭാരവാഹികള്‍: മുഹമ്മദ് ദില്‍ഷാദ് സിറ്റി ഗോള്‍ഡ് (പ്രസി), ജിഷാദ് എംകെ (സെക്ര), അഷ്‌റഫ് അലി അച്ചു (ട്രഷ), അമീന്‍ നായമാര്‍മൂല, അബ്ദുല്‍ കാസിം ബ്രാന്‍ഡ്, ആസിഫ് മാളിഗ (വൈസ് പ്രസി), കൃഷ്ണനുണ്ണി (ജോ. സെക്ര).


Post a Comment

0 Comments

Top Post Ad

Below Post Ad