Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം- ലീഗ് വിമതര്‍ വിട്ടുനിന്നു: കാസര്‍കോട് നഗരസഭയില്‍ ഭാഗ്യം ബിജെപിക്ക്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതി നറുക്കെടുപ്പില്‍ ബിജെപിക്ക് ഭാഗ്യം തുണച്ചു. സിപിഎം- ലീഗ് വിമതര്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നതിനാല്‍ അംഗങ്ങളുടെ എണ്ണത്തില്‍ മുസ്ലിം ലീഗും ബിജെപിയും മൂന്നുവീതം തുല്യമായി. ഇതോടെ നറുക്കെടുപ്പ് വിധി നിര്‍ണയിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ ബിജെപിയിലെ കെ രജനിക്ക് ഭാഗ്യം തുണക്കുകയായിരുന്നു. വിദ്യാ മുസ്ലിം ലീഗില്‍ നിന്ന് ചാല വാര്‍ഡില്‍ നിന്നും വിജയിച്ച മമ്മു ചാലയാണ് മത്സരിച്ചത്. 

വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാനായി അബ്ബാസ് ബീഗവും ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാനായി ഖാലിദ് പച്ചക്കാടും തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായി ആര്‍ റീത്തയും പൊതുമരാമത്തിലേക്ക് സിയാന ഹനീഫും വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് ബിജെപിയിലെ കെ രജനിയും തെരഞ്ഞെടുക്കപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad