Wednesday, 27 January 2021

കെഎംസിസി പ്രവര്‍ത്തനം സര്‍ക്കാര്‍ സംവിധാനങ്ങളെ കവച്ചുവെക്കും വിധം: മുനവ്വറലി ശിഹാബ് തങ്ങള്‍


കാസര്‍കോട് (www.evisionnews.co): ലോകത്തെമ്പാടും പ്രവര്‍ത്തിച്ച് വരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തതാണന്നും പാര്‍ട്ടി- മത-ജാതി- ഭാഷ വിത്യാസമില്ലാതെ എണ്ണിയാലൊടുങ്ങാത്ത ക്ഷേമ പദ്ധതികളാണ് കെഎംസിസി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ബഹറൈന്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയും ബുദയ ഏരിയ കമ്മിറ്റിയും സംയുക്തമായി ബംബ്രാണയിലെ ബഹറൈന്‍ പ്രവാസിക്ക് നിര്‍മിച്ച് നല്‍കിയ ബൈത്തുറഹ്‌മയുടെ താക്കോല്‍ദാനം നിര്‍വഹിച്ച്‌സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ച് വെക്കുന്ന തരത്തില്‍ കെഎംസിസി നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും സര്‍ക്കാര്‍ഭവന പദ്ധതികളെയും മറികടന്ന് ബൈത്ത റഹ്‌മ മുന്നേറുകയാണന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ബഹറൈന്‍ കെഎംസിസി ജില്ലാ പ്രിസിഡണ്ട് അഷ്‌റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു. ബുദയ ഏരിയ പ്രിസിഡണ്ട് നൗഷാദ് വാണിമേല്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ വിപി അബ്ദുല്‍ കാദര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി കമ്പാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, വൈസ് പ്രിസിഡണ്ട് അബ്ബാസ് ഓണന്ത, അഷ്‌റഫ് കൊടിയമ്മ,ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍,ട്രഷറര്‍ യൂസുഫ് ഉളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, എം പി മുഹമ്മദ്, സഅദ് അംഗഡി മുഗര്‍, മമ്മു ചാല, കെഎംസിസി സംസ്ഥാന ജില്ലാ നേതാക്കളായ കെയു ലത്തീഫ്, റഫീക്ക് മീന്നാര്‍, അന്തുമാന്‍, ഗഫൂര്‍ വഞ്ചിയം, അഡ്വ: എന്‍എം ഖാലിദ്, ജുനൈസ് പാവണ്ടൂര്‍, കെകെ അഷ്‌റഫ്, മുസ്തഫ കാഞ്ഞങ്ങാട്, ഷംസുദ്ധീന്‍ സുക്കാനി, ഉസ്മാന്‍ ബായാര്‍, ഹമീദ് ബേകൂര്‍, അബ്ദുല്ല ഗുഡ്ഡഗിരി ,അബ്ദുല്‍ റഹ്‌മാന്‍, ഉസൈന്‍ പാറക്കട്ട, ഹസന്‍ മാണിക്കോത്ത്, ഖലീല്‍ ആലംപാടി, ടിഎം മൗലവി, ഹസന്‍ ചിത്താരി, ഹസൈനാര്‍ ഹാജി, ഹനീഫ് അറന്തോട്, നിസാം മഞ്ചേശ്വരം, ഹനീഫ് കൊടിയമ്മ, ബഷീര്‍ അരിമല, അബ്ദുല്ല കുട്ടി ഹാജി, കാസിം ചാല, നവാസ് ചേരൂര്‍, സഹീര്‍ പാലക്കല്‍, ലീഗ് നേതാക്കളായ കെ വി യൂസഫ്, യൂസുഫ് ഹേരൂര്‍, റസ്സാക് കെദമ്പാടി,അഹ്‌മദ് കുഞ്ഞി ഗുദര്‍ , ബിഎ റഹ്‌മാന്‍ ആരിക്കാടി,അബ്ദുല്‍, മുഹമ്മദ് മേര്‍ക്കള, മൂസ ഹാജി കോഹിനൂര്‍, സിദ്ധീക് ദണ്ഡ ഗോളി, മുസ്തഫ കുമ്പോല്‍, റഹ്‌മാന്‍ ബത്തേരി ,എം പി ഖാലിദ്, അബ്ദുല്‍ റഹ്‌മാന്‍ റേഡോ, ഐ കെ അബ്ദുല്ല കുഞ്ഞി, അബ്ദുല്ല കജ, സി എം ഹമീദ് മൂല, ബി മുഹമ്മദ് ഖിള്രിയ, ബി ടി മൊയ്തീന്‍, ഹമീദ് ഓള്‍ഡ് റോഡ്, മുസ്തഫ ഹാജി ഉളുവാര്‍, ബാപ്പു കുട്ടി ഹാജി, ഒ എം മൂസ, അബ്ദുല്ല പട്ട, മോണു കന്‍ചിക്കട്ട, തസ്രീ ഫ് ഖിള്രിമ, നിസാര്‍ മുഗര്‍, അബ്ദുല്ല ചീര, എ അബ്ദുല്ല ഹാജി ബന്നങ്കുളം, മൂസ ചായിന്റടി, ബാപ്പു വളപ്പ്,എ കെ മുഹമ്മദ്, കെ പി ബഡുവന്‍ കുഞ്ഞി, നിസാം വടകര, എ കെ എ സഅദ് ,ബഷീര്‍ പുണ്ഡൂര്‍, ജില്ല ട്രഷറര്‍ കുഞ്ഞാമു ബെദിര നന്ദി പറഞ്ഞു.

Related Posts

കെഎംസിസി പ്രവര്‍ത്തനം സര്‍ക്കാര്‍ സംവിധാനങ്ങളെ കവച്ചുവെക്കും വിധം: മുനവ്വറലി ശിഹാബ് തങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.