ദുബൈ (www.evisionnews.co): സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനായി വേഗമേറിയ സെഞ്ച്വറി നേടിയ ജില്ലയുടെ അഭിമാനം മുഹമ്മദ് അസ്ഹറുദ്ധീനെ ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടിആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ അറിയിച്ചു.
കാസര്‍കോട് നിന്നും നിരവധി താരങ്ങള്‍ കേരള ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണു കേരള ക്രിക്കറ്റിനു ഇത്രമാത്രം യശസ്സ് നല്‍കിയിരിക്കുന്നത്. കാസര്‍കോടിന്റെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ കായിക മേഖലകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ജില്ലാ കെ.എം.സി.സി കമ്മിറ്റി നല്‍കുന്ന ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം മുഹമ്മദ് അസ്ഹറുദ്ധീനു പ്രവാസികളുടെ ആദരവാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാളെയുടെ ഇന്ത്യന്‍ ക്രിക്കറ്റിനു അഭിമാനമായി മാറിയേക്കാവുന്ന അസ്ഹറുദ്ധീന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് കേരളത്തിന്റെ പെരുമ ഉയര്‍ത്തുന്നതായിത്തീര്‍ന്നിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യമായി സെഞ്ച്വറി നേടുന്ന കേരള താരമായി മാറിയ കാസര്‍ഗോഡ് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ധീന്റെ തകര്‍പ്പന്‍ പ്രകടനമാണു കേരളത്തിനു മിന്നും വിജയം സമ്മാനിച്ചത്. കേരള ടീമില്‍ ഇടം നേടിയ ശേഷം പരുക്ക് കാരണമല്ലാതെ ഒരിക്കലും പുറത്തിരിക്കേണ്ടി വന്നിട്ടില്ലാത്ത അസ്ഹറുദ്ധീന്‍ പടുത്തുയര്‍ത്തിയര്‍ത് നിരവധി റെക്കോഡുകളുടെ പെരുമഴ തന്നെയായിരുന്നു. നിലവില്‍ വേഗമേറിയ സ്വഞ്ചറി നേടിയ ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണു അസ്ഹറുദ്ധീന്റെ സ്ഥാനം.
ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീല്‍, റാഫി പള്ളിപ്പുറം, മഹമൂദ് ഹാജി പൈവളിക, സിഎച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇബി, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാനിച്ചേരി, അബ്ബാസ് കെപി കളനാട്, അഷ്റഫ് പാവൂര്‍, മുഹമ്മദ് കുഞ്ഞി എംസി, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക പങ്കെടുത്തു. ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.